Asianet News MalayalamAsianet News Malayalam

മെല്‍ബണ്‍ ടെസ്റ്റ്: പൂജാരയും കോലിയും 'പൂജ്യര്‍'; ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച

ഹനുമാ വിഹാരി(13), ചേതേശ്വര്‍ പൂജാര(0), വിരാട് കോലി(0), അജിങ്ക്യാ രഹാനെ(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് അഞ്ച് റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ വിഹാരി-മായങ്ക് അഗര്‍വാള്‍ സഖ്യം 28 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ തകര്‍ച്ച.

India vs Australia India lost early wickets in second innings
Author
Melbourne VIC, First Published Dec 28, 2018, 11:52 AM IST

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച. 292 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയിലാണ്.

ഹനുമാ വിഹാരി(13), ചേതേശ്വര്‍ പൂജാര(0), വിരാട് കോലി(0), അജിങ്ക്യാ രഹാനെ(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് അഞ്ച് റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ വിഹാരി-മായങ്ക് അഗര്‍വാള്‍ സഖ്യം 28 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ തകര്‍ച്ച. ഓസീസിനായി പാറ്റ് കമിന്‍സാണ് നാലു വിക്കറ്റും വീഴ്തത്തിയത്.

വിഹാരിയെ കമിന്‍സ് സ്ലിപ്പില്‍ ഖവാജയുടെ കൈകളിലെത്തിച്ചപ്പോള്‍ കോലിയും പൂജാരയും സമാനമായ ഷോട്ടുകളില്‍ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഹാരിസിന് ക്യാച്ച് നല്‍കി മടങ്ങി. രഹാനെ കമിന്‍സിന്റെ പന്തില്‍ ടിം പെയ്നിന് പിടികൊടുത്തു. ഒന്നാം ഇന്നിംഗ്സിലെ കൂറ്റന്‍ ലീഡിന്റെ പിന്‍ബലത്തില്‍ ഇന്ത്യക്കിപ്പോള്‍ 326 റണ്‍സിന്റ ആകെ ലീഡുണ്ട്. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 151 റണ്‍സില്‍ അവസാനിച്ചിരുന്നു. ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബൂമ്രയാണ് ഓസീസിനെ തകര്‍ത്തത്.

Follow Us:
Download App:
  • android
  • ios