എന്നാല്‍ മെല്‍ബണ്‍ ടെസ്റ്റിനുശേഷം റിഷഭ് പന്ത്, ടിം പെയ്നിന്റെ ഭാര്യക്കൊപ്പം അവരുടെ കുട്ടികളെയും എടുത്തുകൊണ്ടു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഐസിസി. ചിത്രം പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു.
മെല്‍ബണ്‍: ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കിടെ താരങ്ങള്‍ തമ്മില്‍ നടത്തിയ വാക് പോരില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഓസീസ് വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ടിം പെയ്നും തമ്മിലുള്ളതായിരുന്നു. ഇരുവരും ബാറ്റ് ചെയ്യാനായി ക്രീസിലെത്തുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് റിഷഭ് പന്തും ടിം പെയ്നും കണക്കിന് പരസ്പരം കളിയാക്കി.
മെല്‍ബണില്‍ ബാറ്റ് ചെയ്യുന്നതിനിടെ ടിം പെയ്ന്‍ റിഷഭ് പന്തിനോട് പറഞ്ഞത്, വല്യേട്ടന്‍ ധോണി ടീമിലെത്തിയല്ലോ, ഇനി എന്താ പരിപാടി, ബിഗ്ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സിലേക്ക് വരുന്നോ, അവിടെ ഒരു ബാറ്റ്സ്മാന്റെ കുറവുണ്ട്. പിന്നെ ഹൊബാര്‍ട്ടില്‍ ഒരു വാട്ടര്‍ ഫ്രണ്ട് അപാര്‍ട്ട്മെന്റും സംഘടിപ്പിച്ച് തരാം. എന്റെ വീട്ടില്‍ വന്ന് കുട്ടികളെ നോക്കി ഇരുന്നാല്‍ മതി, ആ സമയം എനിക്കും ഭാര്യക്കും കൂടി സിനിമക്ക് പോവാലോ എന്നായിരുന്നു.
എന്നാല്‍ മെല്‍ബണ്‍ ടെസ്റ്റിനുശേഷം റിഷഭ് പന്ത്, ടിം പെയ്നിന്റെ ഭാര്യക്കൊപ്പം അവരുടെ കുട്ടികളെയും എടുത്തുകൊണ്ടു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഐസിസി. ചിത്രം പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു.
മെല്‍ബണില്‍ ടിം പെയ്ന്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയപ്പോള്‍ റിഷഭ് പന്ത് അതേ നാണയത്തില്‍ മറുപടി നല്‍കിയിരുന്നു.തൊട്ടടതുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന മായങ്ക് അഗര്‍വാളിനോട്, മായങ്ക് ഇന്ന് നമുക്കൊരു പ്രത്യേക അതിഥിയുണ്ട്. ഒരു താല്‍ക്കാലിക ക്യാപ്റ്റന്‍. താങ്കള്‍ എപ്പോഴെങ്കിലും താല്‍ക്കാലിക ക്യാപ്റ്റനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പിന്നെ ബൗള്‍ ചെയ്യുന്ന ജഡേജയോട്, ജഡ്ഡു ഭായി താങ്കള്‍ ഇയാള്‍ക്കെതിരെ വെറുതെ എറിഞ്ഞാല്‍ മതി വിക്കറ്റ് കിട്ടു. കാരണം ഇയാള്‍ക്ക് സംസാരിക്കാന്‍ മാത്രമാണ് താല്‍പര്യം. ബാറ്റിംഗിലല്ലെന്ന് പന്തും പറഞ്ഞു.
