എംഎസ് ധോണി ഏകദിന, ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയതിനെക്കുറിച്ചായിരുന്നു പെയ്നിന്റെ പരാമര്‍ശം. വല്യേട്ടന്‍ ധോണി ടീമില്‍ തിരിച്ചെത്തിയല്ലോ, നമുക്ക് ബിഗ് ബാഷ് ലീഗിലെ ഹറിക്കേന്‍സില്‍ ഒരു കൈ നോക്കിയാലോ, നമുക്ക് എന്തായാലും ഒരു ബാറ്റ്സ്മാനെ വേണം, സുന്ദരമായ ഹൊബാര്‍ട്ടില്‍ താമസിച്ച് ഓസീസിലെ അവധിക്കാലം കുറച്ചുകൂടി നീട്ടുകയും ചെയ്യാം നിങ്ങള്‍ക്ക്.
മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കളിക്കാര്‍ തമ്മിലുള്ള വാക് പോര് തുടരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ കളിയാക്കിക്കൊണ്ട് രംഗത്തെത്തിയത് വിക്കറ്റിന് പിന്നില്‍ നിന്ന ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ തന്നെയായിരുന്നു. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണങ്ങളിലാണ് പെയ്ന്‍ റിഷഭ് പന്തിനെ ട്രോളുന്നത് വ്യക്തമായി കേള്‍ക്കാനാവുന്നത്.
എംഎസ് ധോണി ഏകദിന, ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയതിനെക്കുറിച്ചായിരുന്നു പെയ്നിന്റെ പരാമര്‍ശം. വല്യേട്ടന്‍ ധോണി ടീമില്‍ തിരിച്ചെത്തിയല്ലോ, നമുക്ക് ബിഗ് ബാഷ് ലീഗിലെ ഹറിക്കേന്‍സില്‍ ഒരു കൈ നോക്കിയാലോ, നമുക്ക് എന്തായാലും ഒരു ബാറ്റ്സ്മാനെ വേണം, സുന്ദരമായ ഹൊബാര്‍ട്ടില്‍ താമസിച്ച് ഓസീസിലെ അവധിക്കാലം കുറച്ചുകൂടി നീട്ടുകയും ചെയ്യാം നിങ്ങള്‍ക്ക്.
വേണമെങ്കില്‍ അവിടെ ഒരു വാട്ടര്‍ ഫ്രന്റ് അപാര്‍ട്മെന്റ് സംഘടിപ്പിക്കാം. ഞാനെന്റ ഭാര്യയെക്കൊണ്ട് സിനിമക്കുപോവുമ്പോള്‍ എന്റെ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതി എന്നായിരുന്നു വിക്കറ്റിന് പിന്നില്‍ നിന്ന് ടിം പെയ്നിന്റെ കമന്റ്. എന്നാല്‍ പെയ്നിന്റെ കമന്റുകളോട് റിഷഭ് പന്ത് പ്രതികരിച്ചില്ല.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും വിക്കറ്റിന് പിന്നില്‍ നിന്ന റിഷഭ് പന്ത് ഓസീസ് ബാറ്റ്സ്മാന്‍മാരെ പ്രകോപിപ്പിച്ചിരുന്നു. മെല്‍ബണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിം തകര്‍ച്ച നേരിടുന്ന ഇന്ത്യക്കായി പന്തിനൊപ്പം മായങ്ക് അഗര്‍വാളാണ് ക്രീസിലുളളത്.