ഇതിഹാസത്തിന്റെ റെക്കോര്‍ഡ് മറികടക്കാനൊരുങ്ങി കോലി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 9:29 PM IST
India vs Australia Virat Kohli could surpass one more record
Highlights

നിലവില്‍ ഏകദിന റണ്‍വേട്ടയില്‍ പന്ത്രണ്ടാമതാണ് കോലി. 216 ഏകദിനങ്ങളില്‍ 10232 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 299 ഏകദിനങ്ങളില്‍ നിന്ന് 19 സെഞ്ചുറിയും 63 അര്‍ധസെഞ്ചുറിയുമടക്കം 40.48 റണ്‍സ് ശരാശരിയില്‍ 10405 റണ്‍സാണ് ലാറയുടെ പേരിലുള്ളത്.

സിഡ്നി: റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മറ്റൊരു ഇതിഹാസ താരത്തെകൂടി ഏകദിന റണ്‍വേട്ടയില്‍ പിന്നിലാക്കിയേക്കും. ഓസീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 173 റണ്‍സ് കൂടി നേടിയാല്‍ ഏകദിന റണ്‍വേട്ടക്കാരുടെ പട്ടികയില്‍ കോലി വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെ മറികടക്കും.

നിലവില്‍ ഏകദിന റണ്‍വേട്ടയില്‍ പന്ത്രണ്ടാമതാണ് കോലി. 216 ഏകദിനങ്ങളില്‍ 10232 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 299 ഏകദിനങ്ങളില്‍ നിന്ന് 19 സെഞ്ചുറിയും 63 അര്‍ധസെഞ്ചുറിയുമടക്കം 40.48 റണ്‍സ് ശരാശരിയില്‍ 10405 റണ്‍സാണ് ലാറയുടെ പേരിലുള്ളത്. 69 റണ്‍സ് കൂടി നേടിയാല്‍ ഏകദിന റണ്‍വേട്ടയില്‍ പതിനൊന്നാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷനെയും കോലി മറികടക്കും. 330 ഏകദിനങ്ങളില്‍ നിന്ന് ദില്‍ഷന്‍ 10290 റണ്‍സാണ് ദില്‍ഷന്റെ പേരിലുള്ളത്.

നേരത്തെ  ഏകദിന റണ്‍വേട്ടയില്‍ അതിവേഗം 10000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന സച്ചിന്റെ റെക്കോര്‍ഡ് കോലി മറികടന്നിരുന്നു. 205 ഏകദിനങ്ങളില്‍ നിന്നാണ് കോലി 10000 റണ്‍സ് പിന്നിട്ടത്. സച്ചിനേക്കാള്‍ 54 ഇന്നിംഗ്സ് കുറച്ചു കളിച്ചാണ് കോലി 10000ത്തില്‍ എത്തിയത്.

loader