ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹാനസ്ബര്‍ഗിലും ഇതുപോലുള്ള പിച്ചിലാണ് നമ്മള്‍ കളിച്ചത്. അന്ന് നമ്മള്‍ ജയിച്ചു കയറി. കഴിഞ്ഞ 10 വര്‍ഷത്തെ കരിയറിനിടെ ലോകത്തിലെ ഒരുപാട് ഗ്രൗണ്ടുകളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ജോഹാനസ്ബര്‍ഗിലേതുപോലെ അപകടകരമായ പിച്ചില്‍ കളിക്കുന്നത് ആദ്യമായിട്ടായിരുന്നു. 2012ലും ഞാന്‍ പെര്‍ത്തില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലും ജൊഹാനസ്ബര്‍ഗിലെ പിച്ച് പോലെയല്ലായിരുന്നു.

പെര്‍ത്ത്: ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് വേദിയാവുന്ന പെര്‍ത്ത് പിച്ചിലെ പച്ചപ്പ് തങ്ങളെ ആശങ്കപ്പെടുത്തുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പെര്‍ത്തില്‍ അഡ്‌ലെയ്ഡിലേതിനേക്കാള്‍ കൂടുതല്‍ പുല്ലുള്ള പിച്ച് വേണമെന്നാണ് തങ്ങളും ആഗ്രഹിച്ചതെന്നും കോലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെര്‍ത്തിലേതുപോലുള്ള പിച്ച് തന്നെയാണ് ഇന്ത്യയും ആഗ്രഹിച്ചത്. കാരണം എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ബൗളിംഗ് നിര നമുക്കുമുണ്ട്. ഇതുപോലുള്ള പിച്ച് നമുക്ക് പുതുമയുള്ള കാര്യമൊന്നുമല്ല. ഇത്തരം പിച്ചുകളില്‍ നമ്മള്‍ നിരവധി തവണ കളിച്ചിട്ടുണ്ട്. ഇത്തരം പിച്ചുകളില്‍ ഫേവറൈറ്റുകളില്ല. ആരാണ് നന്നായി കളിക്കുന്നത് അവര്‍ ജയിക്കും. അതിഥേയരെന്ന നിലയില്‍ ഓസ്ട്രേലിയക്കും സാധ്യതയുണ്ട്. പക്ഷെ ഇരുടീമുകള്‍ക്കും തുല്യസാധ്യതയാണ് ഇത്തരം പിച്ചുകള്‍ നല്‍കുന്നത്.

Scroll to load tweet…

ദക്ഷിണാഫ്രിക്കക്കെതിരെ ജോഹാനസ്ബര്‍ഗിലും ഇതുപോലുള്ള പിച്ചിലാണ് നമ്മള്‍ കളിച്ചത്. അന്ന് നമ്മള്‍ ജയിച്ചു കയറി. കഴിഞ്ഞ 10 വര്‍ഷത്തെ കരിയറിനിടെ ലോകത്തിലെ ഒരുപാട് ഗ്രൗണ്ടുകളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ജൊഹാനസ്ബര്‍ഗിലേതുപോലെ അപകടകരമായ പിച്ചില്‍ കളിക്കുന്നത് ആദ്യമായിട്ടായിരുന്നു. 2012ലും ഞാന്‍ പെര്‍ത്തില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലും ജൊഹാനസ്ബര്‍ഗിലെ പിച്ച് പോലെയല്ലായിരുന്നു.

ജോഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങിയപ്പോഴത്തെ അതേ മാനസികാവസ്ഥയിലാണ് പെര്‍ത്തില്‍ ഓസ്ട്രേലിയക്കെതിരെയും ഇറങ്ങുന്നത്. ജൊഹാനസ്ബര്‍ഗില്‍ ബാറ്റിംഗ് തീര്‍ത്തും ദുഷ്കരമായിരുന്നു. പെര്‍ത്തില്‍ ബാറ്റിംഗ് നിര കൂടി ഫോമിലായാല്‍ അത് നമ്മുടെ ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. മത്സരത്തിന് മുമ്പ് പിച്ചിലെ പുല്ല് നീക്കം ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോലി പറഞ്ഞു.

Scroll to load tweet…

കാരണം പുല്ലുള്ള പിച്ചില്‍ ആദ്യ മൂന്ന് ദിവസം കളി ലൈവായിരിക്കും. അഡ്‌ലെയ്ഡില്‍ നിന്ന് വ്യത്യസ്തമായി ലൈവായ പിച്ചില്‍ കളിക്കുന്നത് ബൗളര്‍മാര്‍ക്ക് സന്തോഷവും ബാറ്റിംഗ് നിരക്ക് വെല്ലുവിളിയുമാണ്. അഡ്‌ലെയ്ഡിലെ വിജയം കൊണ്ട് സംതൃപ്തരാവില്ലെന്നും പരമ്പര വിജയമാണ് ലക്ഷ്യമിടുന്നതെന്നും കോലി പറഞ്ഞു.