21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍. അനസ് എടത്തൊടിക ആദ്യ ഇലവനിലില്ല. അനസും ആശിഖും പകരക്കാരുടെ നിരയില്‍. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സന്തോഷിക്കാനേറെ...

ബീജിംഗ്: ചൈനക്കെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ ടീം കളിക്കളത്തില്‍. പ്രതീക്ഷകള്‍ തെറ്റിച്ച് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ മലയാളി കരുത്ത് അനസ് എടത്തൊടികയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ കളിക്കുന്നത്. എന്നാല്‍ അനസ് എടത്തൊടികയും മറ്റൊരു മലയാളി താരം ആശിഖ് കരുണിയനും പകരക്കാരുടെ നിരയിലുണ്ട്. 

കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗാന്‍ നയിക്കുന്ന ടീമില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ തന്നെ താരം ഹാളിചരണ്‍ നര്‍സാരി കളിക്കുന്നുണ്ട്. മുന്‍ നായകന്‍ സുനില്‍ ഛേത്രി, ജെജെ, ഉദാന്താ സിംഗ്, നാരായണന്‍ ദാസ്, പ്രീതംകോട്ടാല്‍, അനിരുദ്ധ് താപ്പ എന്നിവരും ആദ്യ ഇലവനിലുണ്ട്. ബെംഗളൂരു എഫ്‌സി ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗാണ് ഇന്ത്യന്‍ വല കാക്കുന്നത്. നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ- ചൈന പോരാട്ടം നടക്കുന്നത്. 

Scroll to load tweet…

ഇന്ത്യയും ചൈനയും ഇതുവരെ 17 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 12 തവണയും ചൈനയ്‌ക്കായിരുന്നു ജയം. ബാക്കി 5 മത്സരങ്ങള്‍ സമനിലയായി. ഈ ചരിത്രം തിരുത്തിക്കുറിക്കാനാണ് ഇന്ത്യ കളിക്കുന്നത്.