ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ ആവേശജയത്തിനുശേഷം സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡുമൊത്ത് ഗോള്‍ഫ് കളിക്കാന്‍ പോയി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സ് കനത്ത തിരിച്ചടി. ഞായറാഴ്ച ബ്രോഡുമൊത്ത് മരങ്ങള്‍ക്കിടയില്‍ ഗോള്‍ഫ് കളിക്കുമ്പോഴാണ് ഗോള്‍ ബോള്‍ ആന്‍ഡേഴ്സന്റെ മുഖത്ത് തിരിച്ചടിച്ചത്. 

ലണ്ടന്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ ആവേശജയത്തിനുശേഷം സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡുമൊത്ത് ഗോള്‍ഫ് കളിക്കാന്‍ പോയി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സ് കനത്ത തിരിച്ചടി. ഞായറാഴ്ച ബ്രോഡുമൊത്ത് മരങ്ങള്‍ക്കിടയില്‍ ഗോള്‍ഫ് കളിക്കുമ്പോഴാണ് ഗോള്‍ ബോള്‍ ആന്‍ഡേഴ്സന്റെ മുഖത്ത് തിരിച്ചടിച്ചത്.

ഗോള്‍ഫ് സ്റ്റിക്ക് കൊണ്ട് ആന്‍ഡേഴ്സന്‍ ഉതിര്‍ത്ത ശക്തമായ ഷോട്ട് മരത്തിലിടിച്ച് തിരിച്ച് ആന്‍ഡേഴ്സന്റെ മുഖത്ത് തന്നെ കൊള്ളുകയായിരുന്നു. സംഭവത്തില്‍ ആന്‍ഡേഴ്സന് പരിക്കൊന്നുമില്ലെന്ന് ബ്രോഡ് തന്നെ ട്വീറ്റ് ചെയ്തു.

Scroll to load tweet…

സ്വിംഗ് ബൗളിംഗ് കൊണ്ട് എതിരാളികളെ വട്ടംകറക്കുന്ന ആന്‍ഡേഴ്സണ് പക്ഷെ ഗോള്‍ഫില്‍ ആ മികവ് തുടരാനായില്ല. ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് വിക്കറ്റെ നേടിയുള്ളൂവെങ്കിലും സ്വിംഗ് ബൗളിംഗ് കൊണ്ട് ആന്‍ഡേഴ്സണ്‍ ഇന്ത്യയെ വട്ടംകറക്കിയിരുന്നു.