ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം ബിയര്‍ കുടിച്ച് ആഘോഷിക്കുന്ന സെല്‍ഫി ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ ഓപ്പണര്‍മായ ശീഖര്‍ ധവാനും മുരളി വിജയ്‌ക്കും താക്കീത് ലഭിച്ചേക്കും. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തകര്‍ത്തശേഷമാണ് ധവാന്‍ വിജയ്‌ക്കൊപ്പം ബിയര്‍ കുപ്പിയുമായി നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. യുവതലമുറക്ക് മാതൃകയാവേണ്ട കായിക താരങ്ങള്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പെരുമാറുന്നതിനെതിരെ മുമ്പും ബിസിസിഐ നടപടിയെടുത്തിട്ടുണ്ട്.
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം ബിയര്‍ കുടിച്ച് ആഘോഷിക്കുന്ന സെല്‍ഫി ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ ഓപ്പണര്‍മായ ശീഖര്‍ ധവാനും മുരളി വിജയ്‌ക്കും താക്കീത് ലഭിച്ചേക്കും. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തകര്‍ത്തശേഷമാണ് ധവാന്‍ വിജയ്‌ക്കൊപ്പം ബിയര്‍ കുപ്പിയുമായി നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. യുവതലമുറക്ക് മാതൃകയാവേണ്ട കായിക താരങ്ങള്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പെരുമാറുന്നതിനെതിരെ മുമ്പും ബിസിസിഐ നടപടിയെടുത്തിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ 2016ല്‍ കെഎല്‍ രാഹുലും ഉമേഷ് യാദവും സ്റ്റുവര്‍ട്ട് ബിന്നിയും ബിയര്‍ കുപ്പിയുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ബിസിസിഐ മൂന്നു പേര്‍ക്കും ശക്തമായ താക്കീത് നല്‍കാന്‍ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ധവാന്റെയും വിജയ്‌യുടെയും കാര്യത്തില്‍ ബിസിസിഐ എന്തു നിലപാടവും എടുക്കുക എന്നാണ് കാത്തിരുന്നു കാണേണ്ടത്.
പരമ്പരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് മോശം ഫോമിന്റെ പേരില്‍ വിജയ്‌യെ സെലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്നു.ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ പുറത്തിരുന്ന ധവാനാകട്ടെ മൂന്നാം ടെസ്റ്റില്‍ രാഹുലുമൊത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ധവാനെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
