എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കളിയാക്കി ഇംഗ്ലീഷ് ആരാധകര്‍. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിക്കുശേഷം കോലിയും ടീം അംഗങ്ങളും ടീം ബസില്‍ ഹോട്ടലിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ബസിന് മുമ്പില്‍ നിന്ന് ഇംഗ്ലീഷ് ആരാധകര്‍ പാട്ടുപാടി കളിയാക്കിയത്. എവിടെപ്പോയി നിങ്ങളുടെ കോലി എന്ന പാട്ടു പാടിയായിരുന്നു ഇംഗ്ലീഷ് ആരാധകരുടെ പരിഹാസം.

ലോര്‍ഡ്സ്: എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കളിയാക്കി ഇംഗ്ലീഷ് ആരാധകര്‍. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിക്കുശേഷം കോലിയും ടീം അംഗങ്ങളും ടീം ബസില്‍ ഹോട്ടലിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ബസിന് മുമ്പില്‍ നിന്ന് ഇംഗ്ലീഷ് ആരാധകര്‍ പാട്ടുപാടി കളിയാക്കിയത്. എവിടെപ്പോയി നിങ്ങളുടെ കോലി എന്ന പാട്ടു പാടിയായിരുന്നു ഇംഗ്ലീഷ് ആരാധകരുടെ പരിഹാസം.

തോല്‍വിയില്‍ നിരാശരായി മടങ്ങുന്ന ഇന്ത്യന്‍ ആരാധകരെയും ഇംഗ്ലീഷ് ആരാധകര്‍ വെറുതെവിട്ടില്ല. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ കോലി 149 റണ്‍സടിച്ച് പുറത്തായപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് മാതൃകയായ ആരാധകര്‍ തന്നെയാണ് സന്ദര്‍ശകരെ കളിയാക്കാനും മുന്നിട്ടുനിന്നത്.

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിനാണ് തോറ്റത്. കോലി ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സും രണ്ടാം ഇന്നിഗ്സില്‍ 51 റണ്‍സും അടിച്ചെങ്കിലും പിന്തുണക്കാന്‍ മറ്റാരുമുണ്ടായില്ല. ഒമ്പതിന് ലോര്‍ഡ്സിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ഇംഗ്ലീഷ് ആരാധകരുടെ പരിഹാസത്തിന് കോലിയും ഇന്ത്യയും ലോര്‍ഡ്സില്‍ മറുപടി നല്‍കുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.