ട്രെന്റ്ബ്രിഡിജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ശക്തമായി തിരിച്ചുവന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും ഇംഗ്ലണ്ട് ജയിച്ചിരുന്നു. സ്കോര്‍ ഇന്ത്യ 329, 352/7 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് 161, 317.
നോട്ടിംഗ്ഹാം: ട്രെന്റ്ബ്രിഡിജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ശക്തമായി തിരിച്ചുവന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും ഇംഗ്ലണ്ട് ജയിച്ചിരുന്നു. സ്കോര്‍ ഇന്ത്യ 329, 352/7 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് 161, 317.
അവസാന ദിവസം വിജയത്തിലേക്ക് ഒരു വിക്കറ്റ് അകലെ ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യക്ക് ആദില്‍ റഷീദിന്റെയും ജെയിംസ് ആന്‍ഡേഴ്സന്റെയും ചെറുത്തുനില്‍പ്പ് എത്രനേരം നീളുമെന്നത് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. അത് അധികം നീണ്ടില്ല.
അഞ്ചാം ദിനത്തിലെ മൂന്നാം ഓവറില്‍ അശ്വിനെ പന്തേല്‍പ്പിച്ച കോലിക്ക് പിഴച്ചില്ല. നാലാം പന്തില്‍ ജെയിംസ് ആന്‍ഡേഴ്സണെ സ്ലിപ്പില്‍ രഹാനെയുടെ കൈകകളിലെത്തിച്ച് അശ്വിന്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. 33 റണ്‍സുമായി ആദില്‍ റഷീദ് പുറത്താകാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബൂംമ്ര അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ്പപോള്‍ ഇഷാന്ത് ശര്‍മ രണ്ടും അശ്വിന്‍, ഷാമി, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
