ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരെ പന്തെറിയാന്‍ ലഭിച്ച അവസരം തന്റെ കണ്ണു തുറപ്പിച്ചുവെന്ന് ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ പേസര്‍ സാം കുറാന്‍. കോലിയുടേത് മികച്ച ഇന്നിംഗ്സായിരുന്നു. 

ബര്‍മിംഗ്ഹാം: ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരെ പന്തെറിയാന്‍ ലഭിച്ച അവസരം തന്റെ കണ്ണു തുറപ്പിച്ചുവെന്ന് ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ പേസര്‍ സാം കുറാന്‍. കോലിയുടേത് മികച്ച ഇന്നിംഗ്സായിരുന്നു.

ഇന്ത്യയെ 100/5 എന്ന സ്കോറിലേക്ക് തള്ളിവിട്ടപ്പോള്‍ ഞങ്ങള്‍ക്ക് സാധ്യത കൂടുതലായിരുന്നു. എന്നാല്‍ കോലി കളി മാറ്റിമറിച്ചു. വാലറ്റത്തെക്കൂട്ടുപിടിച്ച് കോലി നടത്തിയ പോരാട്ടം ഞങ്ങളെ ശരിക്കും അസ്വസ്ഥരാക്കി. ടെസ്റ്റ് ക്രിക്കറ്റെന്നാല്‍ ഇങ്ങനെയാണ്. ഞാനെന്റെ രണ്ടാമത്തെ മാത്രം ടെസ്റ്റാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ കോലി ഇന്നിംഗ്സ് കെട്ടിപ്പട്ടുത്ത രീതി ശരിക്കും എന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു.

കോലിക്കെതിരെ പന്തെറിയുമ്പോള്‍ ലെംഗ്തില്‍ കൃത്യത വേണം. കോലിക്കെതിരെ പദ്ധതിയിട്ടപ്രകാരം തന്നെയാണ് ഞങ്ങള്‍ പന്തെറിഞ്ഞത്. കോലി 21ല്‍ ഡേവിഡ് മലാന്‍ കൈവിട്ടില്ലായിരുന്നെങ്കില്‍ കളി മാറുമായിരുന്നു. കോലിയുടെ ബാറ്റില്‍ നിന്ന് എഡ്ജ് ചെയ്ത ഏതാനും പന്തുകള്‍ സ്ലിപ്പിലേക്ക് എത്തിയതുമില്ല.കുറാന്‍ പറഞ്ഞു. മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയ കുറാനായിരുന്നു ഇംഗ്ലണ്ടിനായി ഏറ്റവുമധികം തിളങ്ങിയത്.