ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ഓലി പോപ്പ് സെഞ്ചുറി അടിക്കുമെന്ന പ്രവചിച്ച ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാമിന് ട്വിറ്ററില്‍ ഇന്ത്യന്‍ ആരാധകരുടെ വക ട്രോള്‍ മഴ. രണ്ട് ബൗണ്ടറിയൊക്കെ അടിച്ച് മനോഹരമായി പോപ്പ് കളിച്ചുതുടങ്ങിയപ്പോഴാണ് നീഷാം ആവേശംമൂത്ത് അരങ്ങേറ്റത്തില്‍ പോപ്പിന്റെ സെഞ്ചുറി പ്രവചിച്ചത്.
ലണ്ടന്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ഓലി പോപ്പ് സെഞ്ചുറി അടിക്കുമെന്ന പ്രവചിച്ച ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാമിന് ട്വിറ്ററില്‍ ഇന്ത്യന്‍ ആരാധകരുടെ വക ട്രോള്‍ മഴ. രണ്ട് ബൗണ്ടറിയൊക്കെ അടിച്ച് മനോഹരമായി പോപ്പ് കളിച്ചുതുടങ്ങിയപ്പോഴാണ് നീഷാം ആവേശംമൂത്ത് അരങ്ങേറ്റത്തില്‍ പോപ്പിന്റെ സെഞ്ചുറി പ്രവചിച്ചത്.
38 പന്തില്‍ 28 റണ്‍സെടുത്ത പോപ്പ് ഹര്‍ദ്ദീക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ നീഷാമിനെ ട്രോളാന്‍ തുടങ്ങിയത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ച തീരുമാനം പോപ്പ് റിവ്യൂ ചെയ്തെങ്കിലും തീരുമാനം മാറിയല്ല.
ഇനി രണ്ടാം ഇന്നിംഗ്സില്‍ നോക്കാമെന്നും ഇന്നല്ല മറ്റൊരു ദിവസം നോക്കാമെന്നുമെല്ലാം പറഞ്ഞ് നീഷാമിനെ ഇന്ത്യക്കാര്‍ കളിയാക്കികൊല്ലുകയാണ്. താങ്കള്‍ കണ്ണുവെച്ചതുകൊണ്ടാണ് പോപ്പ് പുറത്തായതെന്നും ചിലര്‍ പറഞ്ഞു.
