ഇംഗ്ലണ്ടില്‍ കളിക്കാരനെന്നനിലയില്‍ എന്തെങ്കിലും തെളിയിക്കാനല്ല താന്‍ ഇറങ്ങുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മുമ്പ് ഇത്തരം കാര്യങ്ങള്‍ എന്നെ അലട്ടിയിരുന്നു. കാരണം ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ വായിക്കുമായിരുന്നു. എന്നാല്‍ സത്യസന്ധമായി പറയട്ടെ, ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ഇപ്പോള്‍ വായിക്കാറേയില്ല.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടില്‍ കളിക്കാരനെന്നനിലയില്‍ എന്തെങ്കിലും തെളിയിക്കാനല്ല താന്‍ ഇറങ്ങുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മുമ്പ് ഇത്തരം കാര്യങ്ങള്‍ എന്നെ അലട്ടിയിരുന്നു. കാരണം ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ വായിക്കുമായിരുന്നു. എന്നാല്‍ സത്യസന്ധമായി പറയട്ടെ, ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ഇപ്പോള്‍ വായിക്കാറേയില്ല. അതുകൊണ്ടുതന്നെ ആളുകളോ മാധ്യമങ്ങളോ എന്താണ് പറയുന്നതെന്ന് എന്നതിനെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്നും ആദ്യടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോലി പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റിനുശേഷം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. എന്റെ ശ്രദ്ധമുഴുവവന്‍ ടീമിനെ ഒരുക്കുന്നതില്‍ മാത്രമായിരുന്നു. കാരണം എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നിയാല്‍ അത് എന്റെ മനോനിലയെയും ടീമിന്റെ താല്‍പര്യങ്ങളെയാകും ബാധിക്കുക. അതുകൊണ്ടുതന്നെ അനാവശ്യകാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ഊര്‍ജ്ജം പാഴാക്കേണ്ടകാര്യമില്ലെന്ന് ഞാന്‍ തീരുമാനിച്ചു. കാരണം ബാറ്റ് ചെയ്യാനായി ഞാന്‍ ക്രീസിലേക്ക് നടക്കുമ്പോള്‍ എന്റെ കൈയില്‍ ബാറ്റ് മാത്രമാണുള്ളത്. അല്ലാതെ പുറത്തുനിന്നുള്ള ആളുകള്‍ എഴുതുന്നതും പ്രവചിക്കുന്നതുമല്ല.

ഏതെങ്കിലും രാജ്യത്ത് എന്തെങ്കിലും തെളിയിക്കാനുറച്ചല്ല ഞാന്‍ കളിക്കാനിറങ്ങാറുള്ളത്. അങ്ങനെ ചെയ്താല്‍ അത് എന്റെ പ്രകടനത്തെ ബാധിക്കും. ടീമിനായി മികച്ച പ്രകടനം നടത്തുക ടീമിനെ മുന്നോട്ട് നയിക്കുക എന്നതുമാത്രമാണ് എന്റെ മുന്നിലുള്ള ഏകലക്ഷ്യം. എന്റെ കളിയിലും എന്റെ കഴിവിലും എനിക്ക് ആത്മവിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ മറ്റ് കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല. ആത്മവിശ്വസമില്ലാതെ ഇറങ്ങിയാല്‍ ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളിലാണെങ്കിലും അതിവേഗം പുറത്താവാമെന്നും കോലി പറഞ്ഞു.