ഇംഗ്ലണ്ടിനെതിരായ ട്രെന്റ്ഡ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ടീം ഇന്ത്യക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം മുഴുവന്‍ നല്‍കുന്ന സ്നേഹമാണ് ഈ പ്രതിസന്ധി മറികടക്കാന്‍ ഞങ്ങള്‍ക്ക് കരുത്താകുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരായ ട്രെന്റ്ഡ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കേരളത്തിലെ പ്രളയബാധിതരായ ജനങ്ങള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ടീം ഇന്ത്യക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം മുഴുവന്‍ നല്‍കുന്ന സ്നേഹമാണ് ഈ പ്രതിസന്ധി മറികടക്കാന്‍ ഞങ്ങള്‍ക്ക് കരുത്താകുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Scroll to load tweet…

ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിലെ വിജത്തിനുശേഷം നടന്ന സമ്മാനദാന ചടങ്ങിലായിരുന്നു കോലി വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കുന്നതായി അറിയിച്ചത്. ഇന്ത്യന്‍ ടീമെന്ന നിലയില്‍ കഴിയുന്നത് ചെയ്യുകയാണെന്നും കോലി പറഞ്ഞിരുന്നു. മത്സരത്തിലെ ടീം അംഗങ്ങളുടെ മാച്ച് ഫീ ടീം ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും ടീം മാനേജേമെന്റ് തീരുമാനിച്ചിരുന്നു.

Scroll to load tweet…

കേരളത്തിലെ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കണമെന്നും പ്രളയദുരിതങ്ങള്‍ എത്രയും വേഗം അഴസാനിക്കട്ടേയെന്നും കോലി ട്വിറ്ററില്‍ കുറിച്ചിരുന്നു. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തിന് കോലി നന്ദി അറിയിക്കുകയും ചെയ്തു. കരുത്തരായിരിക്കും സുരക്ഷിതരായിരിക്കു എന്നും കോലി കേരള ജനതയോട് അഭ്യര്‍ഥിച്ചിരുന്നു.

Scroll to load tweet…