ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഉപദേശവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ടിമിന് നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന മികച്ച കളിക്കാരെ കണ്ടെത്തുകയും അവര്‍ക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള അവസരമൊരുക്കുകയുമാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലി ചെയ്യേണ്ടതെന്ന് ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഉപദേശവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ടിമിന് നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന മികച്ച കളിക്കാരെ കണ്ടെത്തുകയും അവര്‍ക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള അവസരമൊരുക്കുകയുമാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലി ചെയ്യേണ്ടതെന്ന് ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞതിനെക്കുറിച്ച് ഇനി പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടതില്ല. അതിനുപകരം പ്രതിഭാധനരായ കളിക്കാരെ കണ്ടെത്തുകയും അവര്‍ക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള അവസരമൊരുക്കുകയുമാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലി ഇപ്പോള്‍ ചെയ്യേണ്ടത്. അങ്ങനെ മാത്രമെ എല്ലാം ടീമുകള്‍ക്കും മുന്നോട്ട് പോകാനാവു. ഈ പരമ്പരയില്‍ രാഹുലും രഹാനെയും പൂജാരയും പുറത്തെടുത്ത പ്രകടനത്തേക്കാള്‍ പത്തുമടങ്ങ് മികച്ച കളിക്കാരാണവര്‍. അതുകൊണ്ടുതന്നെ ഓരോ കളിക്കാരനില്‍ നിന്നും അവരിലെ ഏറ്റവും മികച്ചത് പുറത്തെടുക്കുക എന്നതാണ് കോലി ചെയ്യേണ്ടത്. ക്യാപ്റ്റനെന്ന നിലയില്‍ അത് ഏറ്റവും വലിയ ഉത്തരവാദിത്തവും വെല്ലുവിളിയുമാണ്.

ടീമിലെ ഒരു കളിക്കാരന്റെ തോളില്‍ കൈയിട്ട് നീയാണ് ഈ കളി ജയിപ്പിക്കേണ്ടതെന്ന് പറയുമ്പോള്‍ സ്വാഭാവികമായും അയാളുടെ ആത്മവിശ്വാസവും പ്രകടനവും ഉയരും. ആ സാഹചര്യമാണ് കോലി ഒരുക്കേണ്ടത്. പ്രതിഭകളെ കണ്ടെത്തുക എന്നതും പ്രധാനമാണെന്ന് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തില്‍ 593 റണ്‍സടിച്ച് കോലി ടോപ് സ്കോററായെങ്കിലും മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്കാര്‍ക്കും അതേ മികവ് പുറത്തടുക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. ക്യാപ്റ്റനായിരുന്നകാലത്ത് സെവാഗ്, ഹര്‍ഭജന്‍, സഹീര്‍, യുവരാജ് തുടങ്ങിയ താരങ്ങളുടെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ ഗാംഗുലി നിര്‍ണായക സംഭാവന നല്‍കിയിരുന്നു.