എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ മുഴുവന്‍ വിരാട് കോലിയുടെ ബാറ്റുകളിലാണ്. ജയത്തിലേക്ക് 84 റണ്‍സിന്റെ അകലം കൂടിയുള്ള ഇന്ത്യക്ക് നാലാം ദിനം തുടക്കത്തിലെ കോലിയുടെ വിക്കറ്റ് വീഴാതിരുന്നാല്‍ ജയത്തിലേക്ക് ബാറ്റ് വീശാം. എന്നാല്‍ നാലാം ദിനം തുടക്കത്തിലെ കോലിയുടെ വിക്കറ്റ് വീഴുന്നത് സ്വപ്നം കണ്ടാണ് തങ്ങള്‍ ഉറങ്ങാന്‍ പോവുന്നതെന്ന് ഇംഗ്ലീഷ് പേസര്‍ ജിമ്മി ആന്‍ഡേഴ്സണ്‍ പറയുന്നു. ഒപ്പം ക്രിക്കറ്റില്‍ ആരും അജയ്യരല്ലെന്ന മുന്നറിയിപ്പും ആന്‍ഡേഴ്സണ്‍ നല്‍കി.

ബര്‍മിംഗ്ഹാം: എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ മുഴുവന്‍ വിരാട് കോലിയുടെ ബാറ്റുകളിലാണ്. ജയത്തിലേക്ക് 84 റണ്‍സിന്റെ അകലം കൂടിയുള്ള ഇന്ത്യക്ക് നാലാം ദിനം തുടക്കത്തിലെ കോലിയുടെ വിക്കറ്റ് വീഴാതിരുന്നാല്‍ ജയത്തിലേക്ക് ബാറ്റ് വീശാം. എന്നാല്‍ നാലാം ദിനം തുടക്കത്തിലെ കോലിയുടെ വിക്കറ്റ് വീഴുന്നത് സ്വപ്നം കണ്ടാണ് തങ്ങള്‍ ഉറങ്ങാന്‍ പോവുന്നതെന്ന് ഇംഗ്ലീഷ് പേസര്‍ ജിമ്മി ആന്‍ഡേഴ്സണ്‍ പറയുന്നു. ഒപ്പം ക്രിക്കറ്റില്‍ ആരും അജയ്യരല്ലെന്ന മുന്നറിയിപ്പും ആന്‍ഡേഴ്സണ്‍ നല്‍കി.

കാര്യങ്ങള്‍ ലളിതമാണ്. ഞങ്ങള്‍ക്ക് ജയിക്കാന്‍ അഞ്ചുവിക്കറ്റ് വേണം. തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തിയില്ലെങ്കില്‍ അവര്‍ ജയവുമായി മടങ്ങും. അതുകൊണ്ടുതന്നെ ആദ്യ 15-20 ഓവറില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. കോലിക്കെതിരെ ഇതുവരെ പന്തെറിഞ്ഞ രീതിയില്‍ എനിക്ക് മതിപ്പുണ്ട്. ആരും അജയ്യരല്ലല്ലോ. അതുകൊണ്ടുതന്നെ ഇന്ന് കോലിയെ തുടക്കത്തിലെ പുറത്താക്കുന്നതാണ് ഞങ്ങള്‍ സ്വപ്നം കാണുന്നത്.

Scroll to load tweet…

കഴിഞ്ഞ ദിവസം 21 റണ്‍സെടുത്തുനില്‍ക്കുമ്പോള്‍ കോലിയുടെ വിക്കറ്റ് എനിക്ക് ലഭിക്കേണ്ടതായിരുന്നു. പക്ഷെ എല്ലാവരും കോലിയുടെ മികവിനെ പുകഴ്ത്തുന്നു. വാസ്തവത്തില്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ലെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.