ജെയിംസ് വിൻസ് ആയിരിക്കും റോയിക്ക് പകരം ബേർസ്റ്റോവിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക

ലണ്ടന്‍: ഇംഗ്ലിഷ് മണ്ണില്‍ ടി ട്വന്‍റി പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാമെന്ന സ്വപ്നനേട്ടത്തിനരികെ ടീം ഇന്ത്യ. ഇന്ന് നടക്കുന്ന മൂന്നാം ഏകദിനത്തിലും വിജയിക്കാനായാല്‍ കോലിപ്പടയ്ക്ക് ചരിത്ര നേട്ടം സ്വന്തമാകും. അതനിടെ ഇംഗ്ലണ്ടിന് ഇരുട്ടടിയായി ഓപ്പണര്‍ ജേസണ്‍ രോയ് പരിക്കു കാരണം കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

രണ്ടാം ഏകദിനത്തിനിടെ ജേസൺ റോയിയുടെ കൈവിരലിന് പരിക്കേറ്റിരുന്നു. സുരേഷ് റെയ്നയുടെ ഷോട്ട് കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുമ്പോഴാണ് റോയിക്ക് പരിക്കേറ്റത്. മികച്ച ഫോമിലുള്ള ജേസൺ റോയിയുടെ പരിക്ക് ഇംഗ്ലണ്ടിന്‍റെ സാധ്യതകള്‍ക്ക് വെല്ലുവിളിയാകും.

ജെയിംസ് വിൻസ് ആയിരിക്കും റോയിക്ക് പകരം ബേർസ്റ്റോവിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ചു ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.