Asianet News MalayalamAsianet News Malayalam

ആ അപൂര്‍വ റെക്കോര്‍ഡും സ്വന്തം പേരിലാക്കി റിഷഭ് പന്ത്; ധോണിയെയും മറികടന്നു

ഒരു സിക്സിലൂടെയായിരുന്നു റിഷഭ് പന്ത് തന്റെ ടെസ്റ്റ് കരിയര്‍ തുടങ്ങിയത്. മറ്റൊരു സിക്സിലൂടെ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയും കണ്ടെത്തി. ഇതോടെ പന്ത് സ്വന്തമാക്കിയത് ഒരു അപൂര്‍വനേട്ടം കൂടിയാണ്. ഇംഗ്ലണ്ടില്‍ സെഞ്ചുറി അടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ചരിത്ര നേട്ടം.

 

India vs England  Rishabh Pant creates Unique record
Author
Kensington, First Published Sep 12, 2018, 11:07 AM IST

ലണ്ടന്‍: ഒരു സിക്സിലൂടെയായിരുന്നു റിഷഭ് പന്ത് തന്റെ ടെസ്റ്റ് കരിയര്‍ തുടങ്ങിയത്. മറ്റൊരു സിക്സിലൂടെ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയും കണ്ടെത്തി. ഇതോടെ പന്ത് സ്വന്തമാക്കിയത് ഒരു അപൂര്‍വനേട്ടം കൂടിയാണ്. ഇംഗ്ലണ്ടില്‍ സെഞ്ചുറി അടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ചരിത്ര നേട്ടം.

ഇന്ത്യ ജയിച്ച ട്രെന്റബ്രിഡിജ് ടെസ്റ്റില്‍ ദിനേശ് കാര്‍ത്തിക്കിന് പകരം അരങ്ങേറിയ പന്ത് മികച്ച തുടക്കത്തിനുശേഷം 24 റണ്‍സെടുത്ത് പുറത്തായി. ആദില്‍ റഷീദിനെ സിക്സറിന് പറത്തിയായിരുന്നു പന്ത് ആദ്യ ടെസ്റ്റ് റണ്ണെടുത്തത്. രണ്ടാം ഇന്നിംഗ്സിലാകട്ടെ ആന്‍ഡേഴ്സന്റെ സ്വിംഗിന് മുന്നില്‍ രു റണ്‍ മാത്രമെടുത്ത് പുറത്തായി. നാലാം ടെസ്റ്റിലാകട്ടെ ആദ്യ ഇന്നിഗ്സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്സില്‍ 18 ഉം റണ്‍സ് മാത്രമാണെടുത്തത്.

ഇതോടെ പന്തിന് പകരം കാര്‍ത്തിക്കിനെ തിരിച്ചുവിളക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ അവസാന ടെസ്റ്റിലും സെലക്ടര്‍മാര്‍ പന്തില്‍ വിശ്വാസമര്‍പ്പിച്ചു. ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തി പന്ത് വിക്കറ്റിന് പിന്നില്‍ യഥേഷ്ടം ബൈ റണ്‍സ് വഴങ്ങുകകൂടി ചെയ്തതോടെ തല്‍ക്കാലത്തെക്കെങ്കിലും ടെസ്റ്റ് കരിയറിന് വിരാമമിടേണ്ടിവരുമെന്ന് കരുതിയിരിക്കെയാണ് രണ്ടാം ഇന്നിംഗ്സില്‍ ഉജ്ജ്വല സെഞ്ചുറിയുമായി വരവറിയിച്ചത്.

ഒരു ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം വിക്കറ്റ് കീപ്പര്‍ കൂടിയാണ് പന്ത്.ധോണി നേടിയ 92 റണ്‍സായിരുന്നു ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. ഇതും സെഞ്ചുറി നേട്ടത്തോടെ പന്ത് മറികടന്നു.

Follow Us:
Download App:
  • android
  • ios