കാണ്‍പൂര്‍:ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം.ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇന്ത്യ 7 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ്. 8 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 29 റണ്‍സോടെ ക്യാപ്റ്റന്‍ കൊഹ്‌ലിയും 13 റണ്‍സുമായി റെയ്നയുമാണ് ക്രീസില്‍.

രാഹുലിനൊപ്പം കൊഹ്‌ലിയാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. പര്‍വേസ് റസൂലിനെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനീഷ് പാണ്ഡെ, യുവരാജ് സിംഗ്, എം എസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, നെഹ്റ, ചാഹല്‍, ബൂമ്ര എന്നിവരാണ് ടീമിലുള്ളത്.