Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ പേസ് നിരക്ക് ഇതിലും വലിയൊരു അഭിനന്ദനം കിട്ടാനില്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി വിന്‍ഡീസ് ബൗളിംഗ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷാമിയും ജസ്പ്രീത് ബൂംമ്രയും അടങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് നിര ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് നിരയാണെന്ന് ഹോള്‍ഡിംസ് പറഞ്ഞു. 1970കള്‍ മുതലെടുത്താലും ഇതുതന്നെയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളിംഗ് ആക്രമണനിരയെന്നും ഹോള്‍ഡിംഗ് പറഞ്ഞു.

India vs England This is Indias Best bowling attack says Michael Holding
Author
Jamaica, First Published Sep 15, 2018, 2:24 PM IST

ജമൈക്ക: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി വിന്‍ഡീസ് ബൗളിംഗ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷാമിയും ജസ്പ്രീത് ബൂംമ്രയും അടങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് നിര ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് നിരയാണെന്ന് ഹോള്‍ഡിംസ് പറഞ്ഞു. 1970കള്‍ മുതലെടുത്താലും ഇതുതന്നെയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളിംഗ് ആക്രമണനിരയെന്നും ഹോള്‍ഡിംഗ് പറഞ്ഞു.

India vs England This is Indias Best bowling attack says Michael Holdingപരമ്പരയിലുടനീളം ഇന്ത്യന്‍ പേസര്‍മാര്‍ പുറത്തെടുത്ത കായികക്ഷമതയെയും ഹോള്‍ഡിംഗ് പ്രകീര്‍ത്തിച്ചു. ഇഷാന്തും ഷാമിയും സ്ഥരിതയാര്‍ന്ന പ്രകടനമാണ് ഈ പരമ്പരയില്‍ ഉടനീളം കാഴ്ചവെച്ചത്. ഇന്ത്യയുടെ മൂന്ന് പേസര്‍മാരും ശൈലിയിലും ശാരീരിക മികവിലും വ്യത്യസ്തരാണ്. ബൂംമ്ര ക്രീസില്‍ നിന്ന് ഏറെ പുറത്തു നിന്ന് പന്തെറിയുമ്പോള്‍ ഷാമി ക്രീസിന് ഏറ്റവും അടുത്തു നിന്ന് പന്തെറിയുന്നു. ഇഷാന്തിന്റെയും ബൂംമ്രയുടെയുമത്ര ഉയരമുള്ള താരമല്ല ഷാമി. എങ്കിലും കുറവുകള്‍ പരിഹരിച്ച് പരസ്പരം പിന്തുണച്ച് മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്.

പേസില്‍ മാത്രമല്ല ഇന്ത്യക്ക് മികച്ച സ്പിന്നര്‍മാരുമുണ്ട്. ഭുവനേശ്വര്‍ കുമാര്‍ ഇല്ലാതെയാണ് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്രയും മികച്ച പ്രകടനം നടത്തിയതെന്ന് ഓര്‍ക്കണം.  ഇംഗ്ലണ്ടില്‍ ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തുകള്‍ ഉപയോഗിക്കുന്നത്ര സ്വിംഗ് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ലഭിക്കില്ല. അതുതന്നെയാകും ഇന്ത്യയുടെ ഈ ബൗളിംഗ് നിര നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇംഗ്ലണ്ടിലെത്തുന്ന പേസ് ബൗളര്‍മാര്‍ നല്ല പ്രകടനം പുറത്തെടുക്കുന്നില്ലെങ്കില്‍ അവര്‍ മറ്റ് വല്ല പണിക്കും പോകുന്നതാണ് ഉചിതം. എന്നാല്‍ ഇംഗ്ലണ്ടിന് പുറത്ത് വെല്ലുവിളി ഇതിനും കഠിനമാണെന്ന് ഓര്‍ക്കണം. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും മികവുറ്റ പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പേസ് നിരക്ക് ഓസ്ട്രേലിയയിലും മികവിലേക്കുയരാന്‍ കഴിയുമെന്ന് ഹോള്‍ഡിംഗ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios