ഉമേഷ് യാദവിന് നാല് വിക്കറ്റ്, ഇഷാന്ത് ശര്‍മ്മയ്ക്ക് മൂന്ന് വിക്കറ്റ്ഇന്ത്യക്ക് 36 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്
ഇംഗ്ലിഷ് മണ്ണില്‍ ചരിത്രവിജയം തേടിയിറങ്ങിയ ഇന്ത്യക്ക് സന്നാഹമത്സരത്തില്‍ എസക്സിനെതിരെ ആദ്യ ഇന്നിംഗ്സില്‍ ലീഡ്. 36 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 395 നെതിരെ ബാറ്റുവീശിയ എസക്സ് 8 വിക്കറ്റിന് 359 ല്‍ ഡിക്ലയര്‍ ചെയ്തു.
നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും മൂന്ന് വിക്കറ്റ് നേടിയ ഇഷാന്തുമാണ് ഇംഗ്ലിഷ് ശക്തികളുടെ നടുവൊടിച്ചത്. ഥാക്കൂറാണ് ഒരു വിക്കറ്റ് നേടിയത്. എസക്സിന് വേണ്ടി വാള്‍ട്ടര്‍ 75 റണ്‍സുമായി ടോപ് സ്കോററായപ്പോള്‍ പെപ്പറും വെസ്ലിയും അര്‍ധ ശതകം നേടി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് 4 റണ്‍സ് നേടുന്നതിനിടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നും നേടാതെയാണ് ധവാന്‍ പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 1 വിക്കറ്റിന് 9 എന്ന നിലയിലാണ്. മൊത്തം 45 റണ്‍സിന്‍റെ ലീഡായിട്ടുണ്ട്.
