ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഹോങ്കോംഗ് ആണ് എതിരാളികള്‍. ദുബായില്‍ ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിക്ക് മത്സരം തുടങ്ങും. വിശ്രമത്തിലുളള വിരാട് കോലിക്ക് പകരം, രോഹിത് ശര്‍മ്മ ആണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റനായ ടീമില്‍, എം എസ് ധോണിയും ഉണ്ട്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ഹോങ്കോംഗ് ആണ് എതിരാളികള്‍. ദുബായില്‍ ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിക്ക് മത്സരം തുടങ്ങും. വിശ്രമത്തിലുളള വിരാട് കോലിക്ക് പകരം, രോഹിത് ശര്‍മ്മ ആണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റനായ ടീമില്‍, എം എസ് ധോണിയും ഉണ്ട്. ജയിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ ബര്‍ത്ത് ഉറപ്പിക്കാം. നാളെ പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. 2008ലെ ഏഷ്യാ കപ്പില്‍ ഇന്ത്യ 256 റണ്‍സിന് ഹോങ്കോംഗിനെ തകര്‍ത്തിരുന്നു. നിലവിലെ ടീമില്‍ ധോണിയും രോഹിത്തും മാത്രമാണ് അന്ന് കളിച്ചിരുന്നത്. ഹോങ്കോംഗിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ.

ഓപ്പണിംഗില്‍ രോഹിത് ശര്‍മ ശീഖര്‍ ധവാന്‍ സഖ്യം തന്നെയാകും ഇറങ്ങുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം മികവിലേക്കുയരേണ്ടത് ധവാന് അനിവാര്യമാണ്. കോലിയുടെ അഭാവത്തില്‍ ക്യാപ്റ്റന്റെ ചുമതലകൂടി വഹിക്കുന്ന രോഹിത്തിനും മികച്ച പ്രകടനം കാഴ്ചവെക്കേണ്ട ഉത്തരവാദിത്തമുണ്ട്.

കോലിക്ക് പകരം വണ്‍ഡൗണായി അംബാട്ടി റായിഡുവോ കെ എല്‍ രാഹുലോ ഇറങ്ങിയേക്കും. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലെ മിന്നുന്ന സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരായ ട്വന്റി-20യിലെ വെടിക്കെട്ട് പ്രകടനവും രാഹുലിന്റെ സാധ്യത കൂട്ടുന്നു. അതേസമയം, ഐപിഎല്ലിലെ മികച്ച പ്രകടനത്തിനുശേഷം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട് ടീമില്‍ നിന്ന് പുറത്തായ റായിഡുവിന് രാജ്യാന്തര മത്സരങ്ങളിലെ പരിചയസമ്പത്ത് കുറവാണ്.

മധ്യനിരയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ മനീഷ് പാണ്ഡെ, എംഎസ് ധോണി, കേദാര്‍ ജാദവ് എന്നിവരിറങ്ങും. ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യ തന്നെയാകും ഏഴാം നമ്പറില്‍ എത്തുക.
പേസ് ബൗളര്‍മാരായി ഭുവനേശ്വര്‍ കുമാറും പുതുമുഖതാരം ഖലീല്‍ അഹമ്മദും ഇറങ്ങാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷം ബൂംമ്രക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. ബുധനാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരായ മത്സരത്തിനായി ബൂംമ്രയെ ഇന്ത്യ കരുതിവെച്ചേക്കും. സ്പിന്നര്‍മാരായി യു