ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം 77 റണ്‍സിന് പുറത്തായതിനെ പരാമര്‍ശിച്ചാണ് വോണിന് ഇന്ത്യന്‍ ആരാധകര്‍ മറുപടി കൊടുത്തത്.

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യന്‍ ടീമിനെ ട്രോളിയ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിന് തിരിച്ചു പണികൊടുത്ത് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍, ഇന്നത്തെക്കാലത്ത് ഒരു ടീം 92 റണ്‍സിന് ഓള്‍ ഔട്ടാവുക എന്നത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു വോണിന്റെ ട്വീറ്റ്.

Scroll to load tweet…

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം 77 റണ്‍സിന് പുറത്തായതിനെ പരാമര്‍ശിച്ചാണ് വോണിന് ഇന്ത്യന്‍ ആരാധകര്‍ മറുപടി കൊടുത്തത്. എന്തായാലും 77 നെക്കാള്‍ മെച്ചപ്പെട്ട സ്കോറാണ് 92 എന്നായിരുന്നു ആരാധകരുടെ മറുപടി.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

കോലിയും ധോണിയുമില്ലാത്ത ഇന്ത്യയാണ് 92ന് പുറത്തായതെന്നും എന്നാല്‍ ഇംഗ്ലണ്ടിന്റെ പ്രമുഖരെല്ലാം കളിച്ച ടീമാണ് ടെസ്റ്റ് റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസിന് മുന്നില്‍ 77 റണ്‍സിന് ഓള്‍ ഔട്ടായതെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.