Asianet News MalayalamAsianet News Malayalam

മണ്‍റോ വെടിക്കെട്ട്; കീവിസിന് തകര്‍പ്പന്‍ തുടക്കം

18 പന്തില്‍ 34 റണ്‍സുമായി മണ്‍റോയും 29 പന്തില്‍ 49 റണ്‍സോടെ ടിം സീഫര്‍ട്ടും ക്രീസില്‍. ന്യൂ ബോള്‍ ബൗളര്‍മാരായ ഖലീല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറുമാണ് മണ്‍റോയുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്.

India vs New Zeland T20 Live Updates1
Author
Wellington, First Published Feb 6, 2019, 1:03 PM IST

വെല്ലിംഗ്ടണ്‍: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ തുടക്കം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന് ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് മികച്ച തുടക്കം നല്‍കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 74  റണ്‍സെടുത്തിട്ടുണ്ട്.

18 പന്തില്‍ 34 റണ്‍സുമായി മണ്‍റോയും 24 പന്തില്‍ 38 റണ്‍സോടെ ടിം സീഫര്‍ട്ടും ക്രീസില്‍. ന്യൂ ബോള്‍ ബൗളര്‍മാരായ ഖലീല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറുമാണ് മണ്‍റോയുടെ ബാറ്റിന്റെ ചൂബട് ശരിക്കുമറിഞ്ഞത്. ഭുവിയുടെ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രമെടുത്ത കീവീസ്  ഖലീല്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഒമ്പത് റണ്‍സടിച്ചു.

ഭുവിയുടെ രണ്ടാം ഓവറില്‍ ടോപ് ഗിയറിലായ മണ്‍റോ ഒറു സിക്സറും ഒരു ഫോറും സഹിതം 15 റണ്‍സടിച്ചു. ഖലീല്‍ എറിഞ്ഞ നാലാം ഓവറില്‍ 16 റണ്‍സടിച്ചു.  ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ ഓവറില്‍ 10 റണ്‍സും ഹര്‍ദ്ദീക് പാണ്ഡ്യക്കെതിരെ 12 റണ്‍സുമടിച്ച കീവീസ് പവര്‍ പ്ലേയില്‍  ആറോവറില്‍ 66 റണ്‍സടിച്ചു.

Follow Us:
Download App:
  • android
  • ios