തിരുവനന്തപുരം: ട്വന്റി-20ക്കായി തലസ്ഥാനത്ത് എത്തുന്ന ഇന്ത്യന്‍ സംഘത്തിന് കേരള സ്‌പെഷ്യല്‍ വിഭവങ്ങളൊരുങ്ങുന്നു.കോലിപ്പടയ്‌ക്ക് വിരുന്നൊരുക്കാന്‍ അഷ്‌ടമുടിക്കായലില്‍ നിന്ന് മീനുകള്‍ എത്തിക്കും.ന്യുസീലന്‍ഡ് ടീമാകട്ടെ എരിവും പുളിയും കുറച്ചുള്ള വിഭവങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യ-ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് താമസൊരുങ്ങുന്ന കോവളം റാവീസ് ലീല ഹോട്ടലിലെ ഷെഫും സംഘവുമാണ് കൊതിയൂറും വിഭവങ്ങളൊരുക്കാന്‍ കഷ്‌ടപ്പെടുന്നത്.

കളിക്കാര്‍ അടക്കം ഇരുസംഘങ്ങളിലുമായി 90 പേര്‍ ഓരോരുത്തര്‍ക്കും ഇഷ്‌ടങ്ങള്‍ പലത്, പക്ഷേ ബിസിസിഐ നല്‍കിയ ഡയറ്റ് ചാര്‍ട്ട് പ്രകാരം വേണം എല്ലാം. നാടന്‍ മീന്‍കറി, ചിക്കന്‍, ബീഫ്. കോലിപ്പടയ്‌ക്ക് പ്രിയം നോണ്‍ വെജിനോട് വില്യംസണും കൂട്ടരും മധുരപ്രേമികളാണ്.

ഭക്ഷണം മാത്രമല്ല, കേരളത്തിലേക്കുള്ള കന്നി വരവിന്റെ ഓര്‍മകള്‍ ഒരിക്കലും മായാതെ ഇരിക്കാന്‍ കായിക താരങ്ങള്‍ക്കായി കലാവിരുന്നുകളുമുണ്ട്. ഏഴാം തീയതി നടക്കുന്ന ട്വന്റി- 20 ഞായറാഴ്ച രാത്രി 11.30യ്‌ക്കുള്ള പ്രത്യേക വിമാനത്തില്‍ ആണ് ഇരു ടീമുകളും എത്തുക.