വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഡേ നൈറ്റ് മത്സരത്തില്‍ വാണ്ടറേഴ്സില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുഷ്കരമാകുമെന്നത് കണക്കിലെടുത്താല്‍ ഇന്ത്യക്ക് നിര്‍ണായക ടോസാണ് ലഭിച്ചത്. മൂന്നാം ഏകദിനം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കുമൂലം കളിക്കാതിരുന്ന മധ്യനിര ബാറ്റ്സ്മാന്‍ കേദാര്‍ ജാദവിന് പകരം ശ്രേയസ് അയ്യരെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്. സോണ്ടോയ്ക്ക് പകരം എബി ഡിവില്ലിയേഴ്സ് എത്തുമ്പോള്‍ ഇമ്രാന്‍ താഹിറിന് പകരം മോണി മോര്‍ക്കലും ടീമില്‍ തിരിച്ചെത്തി. ആറ് മത്സര പരമ്പരയിലെ ആദ് മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ 3-0ന് മുന്നിലാണ്.