ഡര്‍ബന്‍: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നത്. യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി ഇടം നേടിയപ്പോള്‍ ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബൂമ്രയുമാണ് പേസ് ബൗളര്‍മാരായുള്ളത്. ഓള്‍ റൗണ്ടറായി ഹര്‍ദ്ദീക് പാണ്ഡ്യയും ടീമിലുണ്ട്.

ശീഖര്‍ ധവാനും രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. അജിങ്ക്യാ രഹാനെയും അന്തിമ ഇലവനിലെത്തി. ദക്ഷിണാഫ്രിക്ക ഏയ്ഡന്‍ മാക്രത്തെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ആറ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കാന്‍ ഇതുവരെ ഇന്ത്യക്കായിട്ടില്ല.