കൊളംബോ: ശ്രീലങ്കന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ ബിസ്ക്കറ്റിന് വിലക്ക്.ഫിറ്റ്നസ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫിസിയോയുടെയും ട്രെയിനറുടെയും നിര്‍ദ്ദേശത്തെതുടര്‍ന്നാണ് താരങ്ങള്‍ ബിസ്ക്കറ്റ് തിന്നുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ടീം മാനേജര്‍ അസങ്ക ഗുരുസിന്‍ഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിസ്ക്കറ്റ് വിലക്കില്‍ ചില താരങ്ങളുമായി വാക്കുതര്‍ക്കുണ്ടായി എന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.താരങ്ങളെല്ലാവരും തീരുമാനത്തെ പൂര്‍ണമനസോടെ സ്വാഗതം ചെയ്യുകയായിരുന്നുവെന്ന് ആദ്ദേഹം പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയിലും സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലും ശ്രീലങ്കന്‍ താരങ്ങളുടെ കായികക്ഷമതയെച്ചൊല്ലി വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് കായിക മന്ത്രാലയം ലങ്കന്‍ താരങ്ങള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ കായികക്ഷമത വീണ്ടെടുക്കാന്‍ കായിക മന്ത്രാലയം അന്ത്യശാസനം നല്‍കുകയും ചെയ്തു.

മുന്‍ ലങ്കന്‍ നായകനും മന്ത്രിയുമായ അര്‍ജ്ജുന രണതുഗയും ലങ്കന്‍ താരങ്ങളുടെ കായികക്ഷമതയെ ചോദ്യം ചെയ്തിരുന്നു. ലങ്കന്‍ താരങ്ങള്‍ പൊണ്ണത്തടിയന്‍മാരം കുടവയറന്‍മാരുമായെന്നും രണതുംഗെ കളിയാക്കിയിരുന്നു.