മുംബൈ: യുവരാജ് സിംഗ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും പുറത്ത്. 15 അംഗ ടീമിൽനിന്നാണ് യുവി പുറത്തായത്. യുവരാജിനുപുറമേ ആർ.അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്കും പരമ്പരയില്‍ സെലക്ടർമാർ വിശ്രമം അനുവദിച്ചു. കർണാടക ബാറ്റ്സ്മാൻ മനീഷ് പാണ്ഡേ, മുംബൈ താരം ശർദുൾ താക്കുർ എന്നിവരാണ് മുതിർന്ന താരങ്ങൾക്കു പകരം ടീമിൽ ഇടംപിടിച്ചിട്ടിട്ടുള്ളത്.
രോഹിത് ശർമയേയും യുസ്വേന്ദ്ര ചാഹലിനെയും ടീമിലേക്കു തിരികെ വിളിച്ചിട്ടുണ്ട്. അതേസമയം, ഇടംകൈയൻ ബാറ്റ്സ്മാൻ സുരേഷ് റെയ്നയെ കോലി നയിക്കുന്ന ടീമിലേക്കു പരിഗണിച്ചില്ല. ധോണിയെ വിക്കറ്റ് കീപ്പറായി ടീമിൽ നിലനിർത്തി. ഈ മാസം 20നാണ് ശ്രീലങ്കയ്ക്കെതിരായ അഞ്ചുമത്സര പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരന്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
