കൊളംബൊ: ഇന്ത്യയിലേക്ക് വരാന്‍ കൊളംബോ വിമാനത്താവളത്തിലെത്തിയ ശ്രീലങ്കന്‍ ഏകദിന ടീമിനെ കായികമന്ത്രി തിരിച്ചുവിളിച്ചു. തന്‍റെ
അനുമതിയില്ലാതെ ടീം പ്രഖ്യാപനം നടത്തിയെന്ന്കുറ്റപ്പെടുത്തിയാണ് താരങ്ങളുടെ യാത്ര മന്ത്രി റദ്ദാക്കിയത്.
പത്ത് താരങ്ങളായിരുന്നു ഇന്നലെ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തയ്യാറായി എയര്‍പോര്‍ട്ടിലെത്തിയത്. ഇവരില്‍ ഇടംകയ്യന്‍ സ്പിന്നര്‍ സചിത് പതിരാന നേരത്തെ തന്നെ വിമാനം കയറിയിരുന്നു. ബാക്കി ഒന്‍പത് പേരെ മടക്കി അയക്കുകയായിരുന്നു. ഏകദിന പരമ്പരയ്ക്കായി ലങ്കന്‍
ടീം ഇന്ന് ഇന്ത്യയിലെത്തും .
