നാഗ്‌പുർ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് നാഗ്പൂരില്‍ തുടക്കം. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. ഇന്ത്യന്‍ ടീമിൽ കുറഞ്ഞത് രണ്ടു മാറ്റങ്ങളെങ്കിലും ഉണ്ടാകും. ശിഖര്‍ ധവാന് പകരം മുരളി വിജയ്, കെ എൽ രാഹുലിന്‍റെ ഓപ്പണിംഗ് പങ്കാളിയാകും. ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മ കളിക്കാനും സാധ്യതയുണ്ട്. കൊല്‍ക്കത്തയിലേത് പോലെ ഫാസ്റ്റ് ബൗളര്‍മാരെ തുണയക്കുന്ന പിച്ചാകും നാഗ്പൂരിലുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഫാസ്റ്റ് ബൗളിങിന് അനുകൂലിക്കുന്ന പിച്ചുകളിൽ ഇന്ത്യ കളിക്കുന്നത്.