കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സെത്തിയപ്പോഴെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സെത്തിയപ്പോഴെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

Add Asianetnews as a Preferred SourcegooglePreferred

ആദ്യ ഓവറിലെ നാലാം പന്തില്‍ കീറോണ്‍ പവലിനെ ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ ഈ പരമ്പരയിലെ വിന്‍ഡീസിന്റെ ബാറ്റിംഗ് നട്ടെല്ലായ ഷായ് ഹോപ്പിനെ ബൂംമ്ര ബൗള്‍ഡാക്കി. 24 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സും എട്ടു റണ്ണുമായി റോമന്‍ പവലുമാണ് ഇപ്പോള്‍ ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെന്ന നിലയിലാണ്.

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ നല്ല പിന്തുണയാണ് ലഭിക്കുന്നത്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.