ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി മികവില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ 311 റണ്‍സെടുത്തു. 295/7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് 311ന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി മികവില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ 311 റണ്‍സെടുത്തു. 295/7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് 311ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കായി 88 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ബൗളിംഗില്‍ തിളങ്ങിയത്. 106 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് പൃഥ്വി ഷാ ഒരിക്കല്‍കൂടി വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒമ്പതോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയിലാണ്. 30 പന്തില്‍ എട്ട് ബൗണ്ടറിയും ഒറു സിക്സറും പറത്തിയ പൃഥ്വി ഷാ 42 റണ്‍സോടെ ക്രീസിലുണ്ട്. നാലു റണ്‍സെടുത്ത കെ എല്‍ രാഹുല്‍ ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. ചേതേശ്വര്‍ പൂജാരയാണ് പൃഥ്വി ഷാക്കൊപ്പം ക്രീസില്‍.
