ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 10 റണ്‍സെടുത്ത പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഒടുവില്‍ നഷ്ടമായത്. ഗബ്രിയേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് പൂജാര പുറത്തായത്. രണ്ടാം ദിനം ലഞ്ചിനുശേഷം ഇന്ത്യക്ക് നഷ്ടമാവുന്ന രണ്ടാം വിക്കറ്റാണിത്. നേരത്തെ 70 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. 53 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സും അടക്കമാണ് ഷാ 70 റണ്‍സടിച്ചത്.
ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 10 റണ്‍സെടുത്ത പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഒടുവില്‍ നഷ്ടമായത്. ഗബ്രിയേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് പൂജാര പുറത്തായത്. രണ്ടാം ദിനം ലഞ്ചിനുശേഷം ഇന്ത്യക്ക് നഷ്ടമാവുന്ന രണ്ടാം വിക്കറ്റാണിത്. നേരത്തെ 70 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. 53 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സും അടക്കമാണ് ഷാ 70 റണ്‍സടിച്ചത്.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഷാ ഏകദിനശൈലിയില്‍ ബാറ്റ് വീശി മറ്റൊരു സെഞ്ചുറിയിലേക്കെന്ന് തോന്നിച്ചെങ്കിലും ലഞ്ചിനുശേഷം വാറിക്കാന്റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച് ഹെറ്റ്മെറിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311 റണ്‍സിന് മറുപടിയായി ഇന്ത്യ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. ഏഴ് റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും റണ്‍സൊന്നുമെടുക്കാതെ അജിങ്ക്യാ രഹാനെയും ക്രീസില്‍.
നേരത്തെ ഷാക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത കെ എല്‍ രാഹുല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയിരുന്നു. 25 പന്തുകള്‍ നേരിട്ട രാഹുല്‍ നാലു റണ്‍സ് മാത്രമെടുത്ത് ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ബൗള്‍ഡായി പുറത്തായി. ഓപ്പണിംഗ് വിക്കറ്റില്‍ ഷാ-രാഹുല്‍ സഖ്യം 61 റണ്‍സടിച്ചെങ്കിലും നാലു റണ്‍സ് മാത്രമായിരുന്നു രാഹുലിന്റെ സംഭാവന.
295/7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് 311ന് ഓള്‍ ഔട്ടായിരുന്നു.റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി മികവിലാണ് വിന്‍ഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി 88 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ബൗളിംഗില്‍ തിളങ്ങിയത്. 106 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.
