ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം പൃഥ്വി ഷായുടെ സെഞ്ചുറികൊണ്ടു മാത്രമല്ല ശ്രദ്ധേയമായത്. മത്സരത്തിനിടെ പിച്ചിലേക്ക് ഓടിക്കയറിയ ആരാധകരെക്കൊണ്ടുകൂടിയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു ഗ്യാലറിയില്‍ നിന്ന് രണ്ടുപേര്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്.

രാജ്കോട്ട്: ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം പൃഥ്വി ഷായുടെ സെഞ്ചുറികൊണ്ടു മാത്രമല്ല ശ്രദ്ധേയമായത്. മത്സരത്തിനിടെ പിച്ചിലേക്ക് ഓടിക്കയറിയ ആരാധകരെക്കൊണ്ടുകൂടിയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു ഗ്യാലറിയില്‍ നിന്ന് രണ്ടുപേര്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്.

ക്രീസില്‍ നില്‍ക്കുകയായിരുന്ന കോലിക്ക് അടുത്തെത്തിയ രണ്ടുപേരും യാതൊരു കൂസലുമില്ലാതെ മൊബൈല്‍ എടുത്ത് കോലിക്കൊപ്പം സെല്‍ഫി എടുത്തു. ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം സെല്‍ഫിയെടുക്കാന്‍ ലഭിച്ച അവസരം യുവ ആരാധകര്‍ ശരിക്കും ആസ്വദിച്ചു.