ഏകദിന പരമ്പര ആര്‍ക്കെന്ന് തീരുമാനിക്കാനുള്ള അവസാന പോരാട്ടത്തിനായി ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നാളെ കാര്യവട്ടത്ത് കളിക്കാനിറങ്ങുമ്പോള്‍ എന്തൊക്കെ അത്ഭുതങ്ങളാണ് ഇന്ത്യന്‍ ടീം കാത്തുവെച്ചിരിക്കുക എന്ന ആകാംക്ഷയിലാണ് മലയാളികള്‍. കേരളത്തില്‍ എംഎസ് ധോണി കളിക്കുന്ന അവസാന ഏകദിനമായിരിക്കുമോ എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.

തിരുവനന്തപുരം: ഏകദിന പരമ്പര ആര്‍ക്കെന്ന് തീരുമാനിക്കാനുള്ള അവസാന പോരാട്ടത്തിനായി ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നാളെ കാര്യവട്ടത്ത് കളിക്കാനിറങ്ങുമ്പോള്‍ എന്തൊക്കെ അത്ഭുതങ്ങളാണ് ഇന്ത്യന്‍ ടീം കാത്തുവെച്ചിരിക്കുക എന്ന ആകാംക്ഷയിലാണ് മലയാളികള്‍. കേരളത്തില്‍ എംഎസ് ധോണി കളിക്കുന്ന അവസാന ഏകദിനമായിരിക്കുമോ എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.

കാര്യവട്ടം ഏകദിനത്തിലെ ഇന്ത്യയുടെ സാധ്യതാ ടീം. ഓപ്പണിംഗ്: ഓപ്പണിംഗില്‍ ഈ പരമ്പരയില്‍ ശീഖര്‍ ധവാന്‍ ഒറ്റ അര്‍ധസെഞ്ചുറി പോലും നേടിയിട്ടില്ലെങ്കിലും ധവാന്‍-രോഹിത് സഖ്യം തന്നെയാകും ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയുമെത്തും.

മധ്യനിര: നാലാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്ന അംബാട്ടി റായിഡുവും തുടരാനാണ് സാധ്യത. അഞ്ചാം സ്ഥാനത്ത് ധോണി ഇറങ്ങുമ്പോള്‍ ആറാമനായി കേദാര്‍ ജാദവ് എത്തും.ബൗളിംഗ്: ഈ പരമ്പരയില്‍ ഏറ്റവുമധികം തിളങ്ങിയ ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവാണ്. കുല്‍ദീപിന് വിശ്രമം കൊടുക്കാന്‍ തീരുമാനിച്ചാല്‍ രവീന്ദ്ര ജഡേജക്ക് അവസരമൊരുങ്ങും. കഴിഞ്ഞ മത്സരത്തിലേതുപോലെ ചാഹലിന് പകരം ജഡേജയെ നിലനിര്‍ത്താനുള്ള സാധ്യതയും ഉണ്ട്.

പേസ് ബൗളര്‍മാരായി ജസ്പ്രീത് ബൂംമ്രയും ഭുവനേശ്വര്‍കുമാറും ഖലീല്‍ അഹമ്മദോ ഉമേഷ് യാദവോ എത്തും. ഇന്ന് പരിശീലനത്തില്‍ ഉമേഷ് യാദവ് സജീവമായി പങ്കെടുത്തിരുന്നു.