വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ഭേദപ്പെട്ട തുടക്കമിട്ടതിന് പിന്നാലെ അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ പേസ് ബൗളര്‍ ശര്‍ദ്ദുല്‍ ഠാക്കൂര്‍ പരിക്കേറ്റ് മടങ്ങി. തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെയാണ് ഠാക്കൂറിന്റെ കാലിലെ പേശികള്‍ക്ക് പരിക്കേറ്റത്.
ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ഭേദപ്പെട്ട തുടക്കമിട്ടതിന് പിന്നാലെ അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ പേസ് ബൗളര്‍ ശര്‍ദ്ദുല്‍ ഠാക്കൂര്‍ പരിക്കേറ്റ് മടങ്ങി. തന്റെ മൂന്നാം ഓവര്‍ എറിയുന്നതിനിടെയാണ് ഠാക്കൂറിന്റെ കാലിലെ പേശികള്‍ക്ക് പരിക്കേറ്റത്.
ഠാക്കൂറിന്റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. പ്രാഥമിക ചികിത്സക്കായി ഠാക്കൂര്‍ ഗ്രൗണ്ട് വിടുകയും ചെയ്തു. തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യമായ ആനുകൂല്യമൊന്നും ലഭിക്കാത്ത പിച്ചില്‍ പേസ് ബൗളര്‍മാരിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. ശര്‍ദ്ദുല്‍ പിന്‍മാറിയതോടെ അശ്വിനാണ് പിന്നീട് ഓവര്‍ പൂര്‍ത്തിയാക്കിയത്. ഉമേഷ് യാദവാണ് ഇന്ത്യന്‍ ടീമിലെ രണ്ടാമത്തെ പേസര്‍.
ടോസ് നേടി ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തിട്ടുണ്ട്. 14 റണ്‍സെടുത്ത ബ്രാത്ത്‌വെയ്റ്റിനെ കുല്‍ദീപ് യദാവ് മടക്കിയപ്പോള്‍ 22 റണ്‍സെടുത്ത കീമോ പവലിനെ അശ്വിന്‍ വീഴ്ത്തി. 16 റണ്‍സോടെ ഷായ് ഹോപ്പും റണ്‍സൊന്നുമെടുക്കാതെ ഹെറ്റ്മെറും ആണ് ക്രീസില്‍.
