ഇന്ത്യ-വിൻഡീസ് ഏകദിനത്തിനൊരുങ്ങി കാര്യവട്ടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഇരു ടീമുകളും നേരെ ഹോട്ടലിലേക്ക് പോയി. പ്രിയതാരങ്ങളെ നേരില്‍ക്കാണാന്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നിരുന്നത്.
തിരുവനന്തപുരം: ഇന്ത്യ-വിൻഡീസ് ഏകദിനത്തിനൊരുങ്ങി കാര്യവട്ടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഇരു ടീമുകളും നേരെ ഹോട്ടലിലേക്ക് പോയി. പ്രിയതാരങ്ങളെ നേരില്‍ക്കാണാന്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നിരുന്നത്.
നാളെ ഗ്രീൻഫീൽഡിൽ ഇരു ടീമുകളും പരിശീലനം നടത്തും. മറ്റന്നാളത്തെ കളിക്ക് മഴ രസംകൊല്ലിയാകില്ലെന്ന് കാലാവസ്ഥാ പ്രവചനം. മുംബൈയിലെ കൂറ്റൻ ജയത്തിന്റെ തിളക്കവുമായാണ് കോലിയും സംഘവും അനന്തപുരിയില്‍ വിമാനം ഇറങ്ങിയത്.

ഇന്റലിജൻസ് ഐജി ജി ലക്ഷ്മണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ വിലയിരുത്തി. ടിക്കറ്റ് വിൽപന മൂന്ന് കോടി കടന്നു. വിദ്യാർഥികൾക്ക് അധികമായി അനുവദിച്ച 2000 ടിക്കറ്റുകളും ഭൂരിഭാഗം തീർന്നു.അക്ഷയ കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്.
