കാര്യവട്ടം ഏകദിനത്തിന് പേപ്പര്‍ ടിക്കറ്റുകളുണ്ടാവില്ല. ഇന്ത്യയിലാദ്യമായാണ് ടിക്കറ്റുകള്‍ മുഴുവന്‍ ഡിജിറ്റലാക്കുന്നത്. ട്വന്റി-20 നടത്തിയത് പോലെ ഇത്തവണയും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം നടത്തുക.

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിന് പേപ്പര്‍ ടിക്കറ്റുകളുണ്ടാവില്ല. ഇന്ത്യയിലാദ്യമായാണ് ടിക്കറ്റുകള്‍ മുഴുവന്‍ ഡിജിറ്റലാക്കുന്നത്. ട്വന്റി-20 നടത്തിയത് പോലെ ഇത്തവണയും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം നടത്തുക.

മുഴുവന്‍ ടിക്കറ്റുകളുടേയും വില്‍പന ഓണ്‍ലൈന്‍ ആക്കിയതോടെയാണ് പേപ്പര്‍ലെസ് എന്‍ട്രി സാധ്യമാവുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ഐഡികാര്‍ഡ് വിവരങ്ങളെല്ലാം അടങ്ങുന്ന ക്യുആര്‍ കോഡാണ് ഡിജിറ്റല്‍ ടിക്കറ്റിലുണ്ടാവുക.മൊബൈലില്‍ തെളിയുന്ന ക്യുആര്‍ കോഡ് കാണികള്‍ സ്റ്റേഡിയം കവാടത്തില്‍ കാണിച്ചാല്‍ മതിയാവും

പുനരുപയോഗിക്കാവുന്ന പാത്രങ്ങളോ പ്രകൃതി സൗഹൃദ പാത്രങ്ങളോ മാത്രമേ സ്റ്റേഡിയത്തില്‍ അനുവദിക്കൂ.ശീതള പാനീയ കമ്പനിക്കാര്‍ തന്നെ കുപ്പികള്‍ തിരികെ കൊണ്ട് പോവണം.മത്സര ദിനം സ്റ്റേഡിയത്തിലും പുറത്തും കച്ചവടം നടത്തുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ താല്‍ക്കാലിക ലൈസന്‍സ് നല്‍കും.മത്സര ശേഷമുള്ള ശുചീകരണത്തിനുള്ള തുക കെസിഎയാണ് നല്‍കുക.