പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 39.2 ഓവറില്‍ 3 വിക്കറ്റിന് 199 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ ശക്തമായത്. നേരത്തെ ഒരു തവണയും മഴ കളി തടസ്സപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 26 ഓവറില്‍ 194 ആയി നിശ്ചയിച്ചെങ്കിലും മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രഹാനെയും ധവാനും അര്‍ദ്ധസെഞ്ച്വറികള്‍ നേടിയിരുന്നു. ഞായറാഴ്ചയാണ് അടുത്ത മത്സരം. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയില്‍ ഉള്ളത്.