ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്. എട്ട് റണ്‍സുമായി ഫാബിയാന്‍ അലനും 12 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും ക്രീസില്‍.

മുംബൈ: ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്. എട്ട് റണ്‍സുമായി ഫാബിയാന്‍ അലനും 12 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും ക്രീസില്‍.

നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദാണ് വിന്‍ഡീസിനെ തകര്‍ത്തത്. വിന്‍ഡീസിന്റെ ബാറ്റിംഗ് പ്രതീക്ഷയായ ഷായ് ഹോപ് റണ്ണെടുക്കും മുമ്പെ റണ്ണൗട്ടായപ്പോള്‍ 13 റണ്‍സെടുത്ത കൂറ്റനടിക്കാരനായ ഹെറ്റ്മെയറെ ഖലീല്‍ അഹമ്മദ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഹേമരാജിനെ വീഴ്ത്തി ഭുവനേശ്വര്‍കുമാറാണ് വിന്‍ഡീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ കീറോണ്‍ പവലും(4), ഹോപ്പും റണ്ണൗട്ടായതോടെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു. സാമുവല്‍സ്(18), റോമന്‍ പവല്‍(1) എന്നിവരും കാര്യമായ സംഭാവന ഇല്ലാതെ മടങ്ങി. നാലു വിക്കറ്റ് ശേഷിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 32 ഓവറില്‍ 306 റണ്‍സ് വേണം.