ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ അംഗീകാരം. ദ്രാവിഡിനെ ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി. കാര്യവട്ടം ഏകദിനത്തിന് മുന്‍പാണ് ഐസിസി ഇന്ത്യന്‍ വന്‍മതിലിനെ...
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിനിടെ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ അംഗീകാരം. ദ്രാവിഡിനെ ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി. മത്സരത്തിന് തൊട്ടുമുൻപ് ഇതിഹാസതാരം സുനിൽ ഗാവസ്കറാണ് ഐസിസിയുടെ ഫ്രെയിം ചെയ്ത ക്യാപ് ദ്രാവിഡിന് കൈമാറിയത്.
ജൂലൈയിൽ ഡബ്ലിനിൽ നടന്ന ചടങ്ങിലാണ് ദ്രാവിഡിനെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്താൻ ഐസിസി തീരുമാനിച്ചത്. ടെസ്റ്റിൽ 13,288 റൺസും
ഏകദിനത്തിൽ 10,889 റൺസും നേടിട്ടുള്ള ദ്രാവിഡ് ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുന്ന എൺപത്തിയേഴാമത്തെ താരവും അഞ്ചാമത്തെ
ഇന്ത്യക്കാരനുമാണ്.
അനിൽ കുംബ്ലെ, ബിഷൻ സിംഗ് ബേദി, സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവരാണ് ദ്രാവിഡിന് മുൻപ് ഐസിസിയുടെ ആദരം നേടിയ ഇന്ത്യക്കാർ.
