കാര്യവട്ടം ഏകദിനത്തില്‍ പുറത്തായി ഡ്രസ്സിംഗ് റൂമിലേക്ക് നടന്ന രോഹിത് ശര്‍മയെ തിരികെ വിളിച്ച് ക്യാപ്റ്റന്‍ വിരാട് കോലി. മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു രസകരമായ സംഭവം.
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ പുറത്തായി ഡ്രസ്സിംഗ് റൂമിലേക്ക് നടന്ന രോഹിത് ശര്‍മയെ തിരികെ വിളിച്ച് ക്യാപ്റ്റന്‍ വിരാട് കോലി. മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു രസകരമായ സംഭവം.
ഓഷാനെ തോമസിന്റെ പന്തില്‍ രോഹിത്തിന്റെ ബാറ്റിലുരസിയ പന്ത് ക്യാച്ചെടുത്തപ്പോള്‍ രോഹിത് ഔട്ടായെന്ന ധാരണയില്‍ തിരികെ നടന്നെങ്കിലും അമ്പയര്‍ നോ ബോള്‍ വിളിച്ചത് അദ്ദേഹം കണ്ടിരുന്നില്ല. തുടര്‍ന്നായിരുന്നു കോലി രോഹിത്തിനെ തിരികെ വിളിച്ചത്.
ശീഖര്‍ ധവാന്റെ വിക്കറ്റെടുത്ത തോമസ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ വേഗം കൊണ്ട് കുഴക്കിയിരുന്നു. രോഹിത്തിന്റെ വിക്കറ്റ് നോ ബോളായതിന് പിന്നാലെ കോലി നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ കൈവിടുകയും ചെയ്തു. നാലോവറില്‍ 33 റണ്‍സ് വഴങ്ങിയ തോമസ് ഒരു വിക്കറ്റാണ് വീഴ്ത്തിയത്.
