കായികക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വെല്ലാന്‍ ആരെങ്കിലുമുണ്ടോ. കായികക്ഷമതയില്‍ തോല്‍പ്പിക്കാന്‍ ആരുമുണ്ടാകില്ലെങ്കിലും കോലിയെ ഓടിത്തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ടീമില്‍ ഒരാളുണ്ട്. മറ്റാരുമല്ല, ടീം അംഗങ്ങള്‍ സ്നേഹത്തോടെ ജഡ്ഡുവെന്നും സര്‍ ജഡേജയെന്നും വിളിക്കുന്ന രവീന്ദ്ര ജഡേജ തന്നെ.

മുംബൈ: കായികക്ഷമതയുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വെല്ലാന്‍ ആരെങ്കിലുമുണ്ടോ. കായികക്ഷമതയില്‍ തോല്‍പ്പിക്കാന്‍ ആരുമുണ്ടാകില്ലെങ്കിലും കോലിയെ ഓടിത്തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ടീമില്‍ ഒരാളുണ്ട്. മറ്റാരുമല്ല, ടീം അംഗങ്ങള്‍ സ്നേഹത്തോടെ ജഡ്ഡുവെന്നും സര്‍ ജഡേജയെന്നും വിളിക്കുന്ന രവീന്ദ്ര ജഡേജ തന്നെ.

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലായിരുന്നു പന്തിന് പിന്നാലെ ഇരുവരും മത്സരിച്ചോടിയത്. ങുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഹേമരാജ് ഓഫ് സൈഡിലേക്ക് അടിച്ച ഷോട്ടിന് പിന്നാലെയായിരുന്നു ഇരുവരും മത്സരിച്ച് ഓടിയത്.

Scroll to load tweet…

തുടക്കത്തില്‍ കോലിയായിരുന്നു മുമ്പിലെങ്കിലും ജഡേജയുടെ ഓട്ടത്തിന് മുന്നില്‍ ഒടുവില്‍ കോലി രണ്ടാമനായി. ബൗണ്ടറിയിലെത്തുന്നതിന് മുമ്പെ പന്തെടുത്ത് കോലിക്ക് നല്‍കിയതും ജഡേജയായിരുന്നു. പിന്നീട് മനോഹരമായൊരു ഡൈവിംഗ് ത്രോയിലൂടെ കോലി ഒരു റണ്ണൗട്ടില്‍ പങ്കാളിയാവുകയും ചെയ്തു.