ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കം. മഴമൂലം കളി തുടങ്ങാന്‍ വൈകിയതിനാല്‍ 43 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെന്ന നിലയിലാണ്.

34 റണ്‍സുമായി ശീഖര്‍ ധവാനും 24 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. ആദ്യമത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരുടീമും ഇന്നിറങ്ങിയത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനായിരുന്നില്ല.