ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നു മൽസരങ്ങളും തോറ്റാലും ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്ക് നഷ്‌ടമാകില്ല. എന്നാൽ പരമ്പരയിലെ മൂന്നു മൽസരങ്ങളും ജയിച്ചാൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കൊപ്പം ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനം പങ്കിടും. ഇപ്പോള്‍ ഇന്ത്യയേക്കാള്‍ 13 പോയിന്റ് പിന്നിലുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. ഇന്ത്യ 124 റേറ്റിങ് പോയിന്റോടെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് 111 പോയിന്റാണുള്ളത്. ഇന്ത്യ മൂന്നു കളികളും തോറ്റാൽ ഇരു ടീമുകള്‍ക്കും 118 പോയിന്റ് വീതമാകും. എന്നാൽ ദശാംശ കണക്കിൽ ലഭിച്ചേക്കാവുന്ന നേരിയ മുൻതൂക്കം ഈ ഘട്ടത്തിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കും.

Add Asianetnews as a Preferred SourcegooglePreferred