കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുമെന്ന് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഒരു വിക്കറ്റിന് 171 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിവസം ബാറ്റിംഗിനിറങ്ങുക. ആദ്യ ഇന്നിംഗ്സില്‍ 122 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ ഓപ്പണര്‍മാരായ ധവാന്‍റെയും രാഹുലിന്‍റെയും കൂട്ടുകെട്ടിലാണ് മത്സരത്തില്‍ തിരിച്ചെത്തിയത്. സെഞ്ചുറി നഷ്ടമായ ധവാന്‍ 94 റണ്‍സിന് പുറത്തായപ്പോള്‍ രാഹുല്‍ 73 റണ്‍സെടുത്തു.

ആദ്യ ഇന്നിംഗ്സില്‍ 172 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ വാലറ്റത്ത് വെറ്ററന്‍ താരം രംഗണ ഹെറാത്ത് നടത്തിയ ചെറുത്തുനില്‍പാണ് സന്ദര്‍ശകര്‍ക്ക്
ലീഡ് സമ്മാനിച്ചത്. ഇപ്പോള്‍ 49 റണ്‍സിന്‍റെ ലീഡുള്ള ഇന്ത്യക്ക് വേഗത്തില്‍ സ്കോറുയര്‍ത്തി ഡിക്ലയര്‍ ചെയ്താല്‍ മാത്രമേ ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്സില്‍
ബാറ്റിംഗിനയക്കാനാകൂ. അതിനാല്‍ അവസാന ദിവസം ഇന്ത്യ വിജയിക്കുമോ എന്ന് കണ്ടറിയണം.