ഫിഫ അംഗീകാരമുള്ള കൊച്ചിയിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കരുത്. കൊച്ചിയിൽ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തുന്ന രീതിയിൽ കെ.സി.എ ശരിയായ തീരുമാനം എടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു.

കൊച്ചി: നവംബറിലെ ഇന്ത്യ - വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത. കൊച്ചി സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ടര്‍ഫ് നശിപ്പിച്ചുകൊണ്ട് ക്രിക്കറ്റ് മത്സരം നടത്തില്ലെന്ന് കായികമന്ത്രിയും ജി.സി.ഡി.എയും അറിയി. അതിനിടെ കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനും അനുയോജ്യമാണെന്ന് ഫിഫ വ്യക്തമാക്കി. എന്നാൽ കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിൽ ഫുട്ബോൾ മതിയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ അഭിപ്രായപ്പെട്ടു. 

ഫിഫ അംഗീകാരമുള്ള കൊച്ചിയിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കരുത്. കൊച്ചിയിൽ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തുന്ന രീതിയിൽ കെ.സി.എ ശരിയായ തീരുമാനം എടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു. ഇതോടെ കലൂര്‍ സ്റ്റേഡിയത്തിലെ ഫിഫ നിലവാരമുള്ള ഫുട്ബോള്‍ ടര്‍ഫ് സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കെസിഎക്കാണ് പരിക്കേൽക്കുന്നത്. കെസിഎ, കെഎഫ്എ പ്രതിനിധികളുമായി ജിസിഡിഎ നാളെ നടത്തുന്ന യോഗത്തിന് ശേഷം അന്തിമപ്രഖ്യാപനം പ്രതീക്ഷിക്കാം. എന്നാല്‍ കലൂര്‍ സ്റ്റേഡിയം 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുക്കുകയും, 12 കോടിയോളം നവീകരണത്തിനായി ചിലവാക്കുകയും ചെയ്തതിന് ശേഷം എതിര്‍പ്പ് നേരിടുന്നതില്‍
കെസിഎക്ക് കടുത്ത അമര്‍ഷമുണ്ട്.

ക്രിക്കറ്റിനും അനുയോജ്യമായ തരം പുല്ലാണ് കലൂരിലേതെന്നും ഏകദിനത്തിന് ശേഷം ഐഎസ്എൽ മത്സരങ്ങള്‍ നടത്താന്‍ ഒരു മാസം വേണ്ടിവരുമെന്നും ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ടൂര്‍ണമെന്‍റ് ഡയറക്ടറായ ഹാവിയര്‍ സെപ്പി പ്രതികരിച്ചു.