ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന് ഇന്ത്യയിറങ്ങിയത് രണ്ട് മാറ്റങ്ങളോടെയാണ്. മധ്യനിര ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം അജിങ്ക്യ രഹാനയെും സ്‌പിന്നര്‍ ആര്‍ അശ്വിന് പകരം ഭുവനേശ്വര്‍ കുമാറും ടീമിലെത്തി. എന്നാല്‍ ആശ്വിനെ അന്തിമ ഇലവനില്‍ നിന്ന് ഒഴിവാക്കിയതോടെ അപൂര്‍വ്വ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഇതിനു മുമ്പ് ഒരു തവണ മാത്രമാണ് സ്‌പെ‌ഷലിസ്റ്റ് സ്‌പിന്നറില്ലാതെ ഇന്ത്യ കളിച്ചിട്ടുള്ളത്. 

എംഎസ് ധോണിക്ക് കീഴില്‍ ഓസ്‌ട്രേലിയക്കെതിരെ 2012ല്‍ പെര്‍ത്തിലായിരുന്നു സ്‌പിന്നറില്ലാതെയുള്ള ഇന്ത്യയുടെ ആദ്യ പരീക്ഷണം. ഇതോടെ കളിക്കളത്തില്‍ പരീക്ഷണങ്ങളുടെ തമ്പുരാനായ ധോണിയുടെ അപൂര്‍വ്വ നേട്ടത്തിനൊപ്പം കോലിയെത്തി. മൂന്നാം ടെസ്റ്റില്‍ ജസ്‌പ്രീത് ഭൂംമ്ര, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയുടെ പേസര്‍മാര്‍.