ഭുവനേശ്വര്‍: ലോക ഹോക്കി ലീഗില്‍ ആതിഥേയരായ ഇന്ത്യ‍ക്ക് വെങ്കലം. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. പത്താം മിനുറ്റില്‍ എസ്‌.വി സുന്ദറിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും ഇരു ടീമും ആക്രമിച്ച് കളിച്ചപ്പോള്‍ ആവേശകരമായി ആദ്യ പകതി.

രണ്ടാം പകുതിയില്‍ 36-ാം മിനുറ്റില്‍ ജര്‍മ്മനി സമനില പിടിച്ചു. എന്നാല്‍ വിസില്‍ മുഴുങ്ങാന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കേ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യ വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. കലിംങ്ക സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികളുടെ പിന്തുണയിലായിരുന്നു ഇന്ത്യയുടെ വിജയം.